കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്

കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്

499 0 Social Service

+91 487 221 1221 kaiparambupanchayat@gmail.com

Ist Floor, Kaiparambu Grama Panchayat Office Building Mundur, Thrissur, India - 680541

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് in Ist Floor, Kaiparambu Grama Panchayat Office Building Mundur, Thrissur

സാമൂഹ്യ-സാംസ്കാരിക ചരിത്രം
ഒട്ടനവധി പടയോട്ടങ്ങളും ഭീതിയും കെടുതിയും അനുഭവിക്കേണ്ടി വന്ന ഈ പ്രദേശത്ത് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചിറ്റിലപ്പിള്ളി തലസ്ഥാനമാക്കി നാടുവാണിരുന്ന തലപ്പിള്ളി രാജവംശമാണ് ഭരണം നടത്തിയിരുന്നത്. പിന്നീട് മണക്കുളം, കക്കാട്, പുന്നത്തൂര്‍, ചിറയളം എന്നീ നാലു താവഴികളായി പിരിഞ്ഞു. തുടര്‍ന്ന് ഈ പ്രദേശത്തിന്റെ ഭരണം നാല് താവഴികളിലൊന്നായ പുന്നത്തൂര്‍രാജാവിന്റെ അധീനതയിലായി. ബ്രീട്ടിഷ് സര്‍ക്കാര്‍ ഭരണത്തില്‍ കൈകടത്തിയിരുന്നങ്കിലും ഇന്ത്യ സ്വതന്ത്രയാകുന്നതുവരെ ഈ ഭരണവ്യവസ്ഥിതി നിലനിന്നു. പുറ്റേക്കരയിലുള്ള കുറുവയല്‍ പാടത്തിന്റെ തെക്കുകിഴക്ക് ഭാഗത്ത് പുന്നത്തൂരിന്റെ ഒരു കൊട്ടാരം നിലനിന്നിരുന്നു. ആയുധപരിശീലനം നടത്തിയിരുന്ന പള്ളിപ്പാട്ട് പണിക്കന്മാരെയാണ് പടനായകന്മാരായി നിയമിച്ചിരുന്നത്. പണ്ട് അഞ്ഞൂറ്റവര്‍ എന്നറിയപ്പെട്ടിരുന്ന നായര്‍ സംഘമായിരുന്നു ഗ്രാമസഭയുടെ ഭരണം നടത്തിയിരുന്നത്. ആ പേരില്‍നിന്നാണ് അഞ്ഞൂര്‍ എന്ന സ്ഥലനാമമുണ്ടായത്. കാളവണ്ടി കൈകൊണ്ട് തള്ളികയറ്റികൊണ്ടു പോകേണ്ട ഉയര്‍ന്ന പറമ്പിനെ കൈപ്പറമ്പ് എന്നു വിളിച്ചു. കാളവണ്ടി തള്ളാന്‍ വേണ്ടി പ്രത്യേകവിഭാഗത്തെ നിയമിച്ചിരുന്നു. അവരുടെ ഇന്നത്തെ തലമുറയില്‍പ്പെട്ട ചിലരെ കൈപ്പറമ്പി എന്നു വിളിക്കുന്നു. ബ്രാഹ്മണരുടേയും നാടുവാഴികളുടേയും ജന്മിമാരുടേയും നിയന്ത്രണത്തിലുള്ള ഭരണവ്യവസ്ഥിതിയാണുണ്ടായിരുന്നത്. ആ കാലത്ത് ഒരു ബ്രാഹ്മണകന്യക തന്റെ ചാരിത്യ്രം കളങ്കപ്പെടുത്തിയതിനാല്‍ ശിക്ഷാവിധിയായി അവരെ കൊട്ടെണ്ണയൊഴിച്ചു തീകൊളുത്തി കൊല്ലുകയുണ്ടായി. കത്തിക്കരിഞ്ഞ ശവശരീരമിടാന്‍ ഉപയോഗിച്ച കിണറിന്റെ അവശിഷ്ടം കൊള്ളൂന്നൂരില്‍ ഇന്നും കാണാം. സാമൂതിരിയുടെ പടയോട്ടകാലത്താണ് പുന്നത്തൂരിന്റെ കൊട്ടാരം തകര്‍ന്നുപോയത്. മുണ്ടൂരിന്റെ വടക്കുഭാഗത്തുള്ള അയ്യംകുന്ന് പടയാളികളുടെ താവളമായിരുന്നു. കേരളത്തിലെ നൂറ്റിയെട്ടു ദുര്‍ഗ്ഗാക്ഷേത്രങ്ങളിലൊന്നായിരുന്നു അയ്യംകുന്ന് ക്ഷേത്രം. മുണ്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ നിലനില്‍ക്കുന്ന പ്രദേശത്തിനടുത്ത് പണ്ട് ഒരു മണല്‍ക്കോട്ടയുണ്ടായിരുന്നത് 1806-ല്‍ തടവുകാരെ ഉപയോഗിച്ചുകൊണ്ട് ഇടിച്ചുനിരത്തിയെന്ന് ചരിത്രരേഖകളില്‍ കാണുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്ന സ്വാതന്ത്ര്യസമരത്തിന്റെ അലയടികളും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ ദേശീയബോധവും ഇവിടെ ഉണരാന്‍ തുടങ്ങി. ബ്രാഹ്മണ, സവര്‍ണ്ണ, ജന്മി, നാടുവാഴികളുടെ മേധാവിത്വത്തിനെതിരെ അവര്‍ണ്ണരുടെ പടയൊരുക്കം ആരംഭിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ എളിയതോതിലുള്ള പങ്ക് ഈ ഗ്രാമത്തിനുണ്ട്. സ്വാതന്ത്ര്യപ്രാപ്തിവരെ സവര്‍ണ്ണമേല്‍ക്കോയ്മ ഇവിടെ നിലനിന്നിരുന്നു. ഭൂപരിഷ്ക്കരണനിയമം നടപ്പിലാക്കിയപ്പോള്‍ ബ്രാഹ്മണ-ജന്മി-നാടുവാഴിത്ത വ്യവസ്ഥിതിക്ക് തിരശ്ശീല വീണു. രാജാക്കന്മാരും, നാടുവാഴികളും, ബ്രാഹ്മണരും ദേവസ്വങ്ങളും ചേര്‍ന്ന് ഇവിടുത്തെ ഭൂമിമുഴുവന്‍ കൈയ്യടക്കിവച്ചിരിക്കുകയായിരുന്നു. ഭൂപരിഷ്ക്കരണ നിയമം നടപ്പില്‍ വരുന്നതുവരെ കൈപ്പറമ്പു പ്രദേശത്തും ജന്മി-കുടിയാന്‍ സമ്പ്രദായം നിലനിന്നിരുന്നു. ഭൂവുടമകളായ ജന്മിമാരില്‍ നിന്നും കൃഷിഭൂമി പാട്ടത്തിനെടുത്തു കുടിയാന്മാര്‍ കൃഷി ചെയ്തിരുന്നു. കൃഷിനാശം സംഭവിച്ചാലും പാട്ടം നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. 1957-ല്‍ ഭൂപരിഷ്ക്കരണനിയമം നടപ്പാക്കിയപ്പോള്‍ ആ ദുഷിച്ച വ്യവസ്ഥിതിക്ക് തിരശ്ശീല വീണു. കുടിയാന്മാരും കുടികിടപ്പുകാരും ഭൂമിക്ക് അവകാശികളായപ്പോള്‍ അവരുടെ ആത്മവിശ്വാസവും കഴിവും വളരാന്‍ തുടങ്ങി. നെല്‍പാടങ്ങളും, കവുങ്ങും, തെങ്ങും, നേന്ത്രവാഴയും, കുരുമുളകും, കശുമാവും, പ്ളാവും, മാവും, നാനാജാതിഫലവൃക്ഷങ്ങളും, വന്‍മരങ്ങളും നിറഞ്ഞ ഹരിതഭംഗിയുള്ള പ്രദേശമായിരുന്നു പണ്ട് ഇവിടമെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. നെല്ലായിരുന്നു അന്നത്തെ പ്രധാനധാന്യവിള. നാടന്‍വിത്തിനങ്ങളായ ആര്യംകാളി, തവളകണ്ണന്‍ എന്നിവ വിരിപ്പുകൃഷിക്കും ചിറ്റേനി, അതിയന്‍ എന്നിവ മുണ്ടകന്‍കൃഷിക്കും ഉപയോഗിച്ചിരുന്നു. നല്ല പ്രതിരോധശേഷിയുള്ള ഈ വിത്തിനങ്ങള്‍ കാലാവസ്ഥയ്ക്കനുസൃതമായി കൃഷി ചെയ്തിരുന്നു. കന്നുകാലികളെ ഉപയോഗിച്ചായിരുന്നു നിലം പൂട്ടിയിരുന്നത്. ചക്രം ചവിട്ട്, കൈറ്റൊട്ട, ചേത്ത, ഇലത്തേക്ക്, കാളത്തേക്ക് എന്നീ സമ്പ്രദായങ്ങളുപയോഗിച്ചായിരുന്നു ജലസേചനം നടത്തിയിരുന്നത്. ജലസേചനസൌകര്യമില്ലാത്ത സ്ഥലങ്ങളില്‍ കട്ടമോഡന്‍ വിത്തുനടുന്നതായിരുന്നു പതിവ്. ചാണകം, പച്ചില, ചാരം, ആട്ടിന്‍കാഷ്ഠം എന്നിവയായിരുന്നു വളങ്ങള്‍. പുഴുക്കോടു നിയന്ത്രിക്കാന്‍ കശുവണ്ടി എണ്ണയും ചിതല്‍കോടിനു വെണ്ണീറും ഉപയോഗിച്ചിരുന്നു. പുഴുക്കളെ പിടിക്കുന്നതിനു നെല്ലിക്കൊമ്പില്‍ മാറാല ചുറ്റി കൃഷിനിലങ്ങളില്‍ വച്ചിരുന്നു. കര്‍ഷകത്തൊഴിലാളികളെ ധാരാളമായി ലഭിച്ചിരുന്ന അക്കാലത്ത് ശരാശരി പത്തുമേനി വിളവു കിട്ടുമായിരുന്നു. ഏതാണ്ട് 1970-കള്‍ മുതല്‍ വൈരക്കല്‍സംസ്കരണമാണ് ഈ പ്രദേശത്തെ ഏറ്റവും പ്രധാനവ്യവസായം. ക്രമേണ കേരളത്തിലെ വൈരക്കല്‍ വ്യവസായത്തില്‍ കൈപ്പറമ്പ് ഏറ്റവും മുന്‍പിലെത്തുകയുണ്ടായി. ഈ പഞ്ചായത്തിലെ പുത്തൂര്‍, കൈപ്പറമ്പ്, മുണ്ടൂര്‍, പേരാമംഗലം എന്നീ പ്രദേശങ്ങളിലാണ് ഈ വ്യവസായം പുഷ്ടിപ്പെട്ടത്. വാര്‍ത്താവിനിമയം പ്രധാനമായും നടന്നിരുന്നത് അഞ്ചലോട്ടം വഴിയായിരുന്നു. ഒരു കയ്യില്‍ ഓലക്കുടയും മറുകയ്യില്‍ മണികെട്ടിയ വടിയുമായിട്ടായിരുന്നു അഞ്ചലോട്ടക്കാരുടെ പോക്ക്. സന്ദേശമെത്തിക്കുന്നതിനു വേണ്ടി നിര്‍ത്താതെയുള്ള ഓട്ടം ഗ്രാമീണജനത അത്ഭുതത്തോടും ആകാംക്ഷയോടും കൂടി നോക്കിനിന്നിരുന്നു. കാലപ്രവാഹത്തില്‍ അഞ്ചലാഫീസുകള്‍ പോസ്റ്റോഫീസുകളായി മാറിയതിനാല്‍ അഞ്ചലോട്ടക്കാരന്‍ ചരിത്രത്തില്‍ കഥാവശേഷനായി. ഈ പഞ്ചായത്തില്‍കൂടി കടന്നുപോകുന്ന ത്യശ്ശൂര്‍-കുന്ദംകുളം ഹൈവേ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനമായ തൃശ്ശൂര്‍ നഗരവുമായി ബന്ധിപ്പിക്കുന്നു. കൈപ്പറമ്പ് പഞ്ചായത്തില്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ പറയത്തക്ക പൊതുസ്ഥാപനങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പുത്തൂര്‍ തൃക്കോവില്‍ ക്ഷേത്രം, ചീരോത്ത് മഠപതിക്ഷേത്രം, കൈപ്പറമ്പുകാവ്, കൊള്ളന്നൂര്‍ മഹാവിഷ്ണുക്ഷേത്രം, കുറുകവല്‍കാവ് നൈതിലക്കാവ് മഹാവിഷ്ണു ഭഗവതിക്ഷേത്രം, തെയ്യത്തിങ്കല്‍ ഭഗവതിക്ഷേത്രം, ആണ്ടപറമ്പ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ആഞ്ഞൂര്‍ അയ്യപ്പന്‍കാവ്, വെട്ടിക്കാവ് ക്ഷേത്രം, പെരിങ്ങന്നൂര്‍ പിഷാരിക്കല്‍ ക്ഷേത്രം, മുണ്ടയൂര്‍ ശിവക്ഷേത്രം, തെച്ചിക്കോട്ട് കാവ് ക്ഷേത്രം, പേരാതൃക്കോവ് ക്ഷേത്രം, പെരിങ്കിണികാവ് എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. തെയ്യം, തിറ, പറയന്‍തുള്ളല്‍, കാളകളി, നായാടികളി, മൂക്കടല്‍ചാത്തന്‍, ഐവര്‍കളി, കുമ്മാട്ടിക്കളി, പൂതന്‍കളി, കോല്‍ക്കളി, പോത്തോട്ടം, പന്തം ഉഴിച്ചില്‍, തിരുവാതിരക്കളി, കൈകൊട്ടികളി എന്നീ കളികളും, ഞാറ്റുപാട്ട്, പുള്ളുവന്‍പാട്ട്, പാണപാട്ട്, നാഗക്കളപ്പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, തിരുവാതിരക്കളിപ്പാട്ട്, തുയിലുണര്‍ത്തുപ്പാട്ട്, ഭൂതക്കളപ്പാട്ട്, പാനപ്പാട്ട്, തേക്കുപാട്ട്, നാടന്‍പാട്ട്, ഉടുക്കുപാട്ട്, അയ്യപ്പന്‍പാട്ട് തുടങ്ങിയ പാട്ടുകളും ഈ ഗ്രാമത്തില്‍ നിലനിന്നിരുന്നു. കര്‍മ്മലമാതാവിന്റെ പ്രതിഷ്ഠയുള്ള കാര്‍മല്‍ചര്‍ച്ച് മൂണ്ടൂര്‍പള്ളിപഞ്ചായത്തില്‍ സ്ഥാപിതമായ ആദ്യത്തെ (1871-ല്‍) ക്രിസ്ത്യന്‍ ദേവാലയമാണ്. സെന്റ് മേരീസ് ചര്‍ച്ച് പേരാമംഗലം, സെന്റ് ജോസഫ് ചര്‍ച്ച് ആറമ്പിള്ളി, ക്ളാരിസ്റ്റ് കോണ്‍വെന്റ് പുറ്റേക്കര, സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാന്‍സീസ് ഓഫ് സേക്രട്ട് ഹാര്‍ട്ട് മൂണ്ടൂര്‍, പാപ്പാ നഗര്‍ സൊസൈറ്റി പെരിങ്ങന്നൂര്‍, മരിയവന്‍ കോണ്‍വന്റ് പേരാമംഗലം, മദര്‍ ഓഫ് പ്രൊട്ടക്ഷന്‍ ആറമ്പിള്ളി എന്നീ കോണ്‍വെന്റുകളും ഈ പ്രദേശത്തുണ്ട്. കൈപ്പറമ്പ് മുസ്ളിം പള്ളി ഇവിടുത്തെ പ്രസിദ്ധ മുസ്ളീം ദേവാലയമാണ്.
വിദ്യഭ്യാസചരിത്രം
സമൂഹത്തിലെ ബ്രാഹ്മണ-ജന്മി-നാടുവാഴി കുടുംബങ്ങളില്‍ എഴുത്താശ്ശന്മാരെ വരുത്തിയായിരുന്നു കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയിരുന്നത്.അതുതന്നെ കേവലം അക്ഷരജ്ഞാനം നല്‍കുക എന്നതില്‍ ഒതുങ്ങിയിരുന്നു.ഇതിന് നിയുക്തരായ എഴുത്താശ്ശാന്‍മാര്‍ക്ക് കാലാകാലങ്ങളില്‍ അവകാശങ്ങളും പാരിതോഷികങ്ങളും നല്‍കിയിരുന്നു.ഇതിനുപുറമേ ബ്രാഹ്ണകുടുംബങ്ങളില്‍പാരമ്പര്യമായി വേദാധ്യാപനം നടത്തിയിരുന്നു. അതിനുവേണ്ടി പ്രത്യേകവേദപാഠശാലകളും ഉണ്ടായിരുന്നു. ഈ സ്ഥിതിയ്ക്ക് മാറ്റം വന്നത് 1908-ല്‍ പുറ്റേക്കരയില്‍ സെന്റ് മേരീസ് എലിമെന്ററി പ്രൈമറിവിദ്യാലയം സ്ഥാപിക്കപ്പെട്ടതോടെയാണ്. അവര്‍ണ്ണരുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച ഈ സ്ഥാപനം പഞ്ചായത്തിന്റെ സാംസ്ക്കാരിക വളര്‍ച്ചക്ക് ഗണ്യമായ പങ്കു വഹിച്ചു. ഇതിന്റെ സ്ഥാപനത്തിന് നേതൃത്വം നല്‍കിയത് അന്ന് കേരളത്തില്‍ ഉടനീളം പ്രവര്‍ത്തിച്ചിരുന്ന ക്രിസ്ത്യന്‍ മിഷനറിമാരാണ്. ആദ്യഘട്ടത്തില്‍ ലോവര്‍ പ്രൈമറി ക്ളാസ്സുകള്‍ മാത്രമേ അവിടെ നിലനിന്നിരുന്നുള്ളൂ. ഈ സ്ക്കൂളില്‍ കൂടിയാണ് ഈ പഞ്ചായത്തിലെ സാധാരണ ജനങ്ങള്‍ക്ക് പ്രൈമറി വിദ്യാഭ്യാസം ലഭിച്ചിരുന്നത്. പിന്നീട് രൂപം കൊണ്ട സെന്റ് ജോര്‍ജ്ജ് യു.പി സ്കൂള്‍ ആയിരുന്നു രണ്ടാമത്തെ സ്ഥാപനം.വിദ്യാഭ്യാസം സാര്‍വ്വത്രികമായതോടെ ജീവിതനിലവാരത്തിലും ആരോഗ്യരംഗത്തും പുരോഗതി ദൃശ്യമായിത്തുടങ്ങി. ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ പ്രത്യേകം എടുത്തുപറയേണ്ടതാണ്.വര്‍ഷങ്ങള്‍ക്കുമുന്‍പ് മുണ്ടൂരില്‍ ആരംഭിച്ച ഗ്രാമീണവായനശാലയായിരുന്നു ഇവിടുത്തെ ആദ്യസാംസ്ക്കാരിക സ്ഥാപനം.

Popular Business in thrissur By 5ndspot

© 2024 5ndspot. All rights reserved.