SDS LP School, Velappaya

SDS LP School, Velappaya

33 0 School Fundraiser

0487 2203993

velappaya, Thrissur, India - 680596

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About SDS LP School, Velappaya in velappaya, Thrissur

"പ്രബുദ്ധരായ ഒരു ജനതയെ വാർത്തെടുക്കാൻ അവരെ വിദ്യാസമ്പന്നരാക്കുക", ശ്രീ നാരായണ ഗുരുവിന്റെ ഈ മഹത്തരമായ ആശയത്തിന്റെ പൂർത്തീകരണത്തിനാണ്, ശ്രീ കുഴിപ്പറമ്പിൽ ശങ്കരൻ, തന്റെ 'വെളപ്പായ' ദേശത്തു സ്വന്തം കുടുംബ സ്വത്തായ 60 സെൻറ് സ്ഥലത്തു 1927 ൽ ശ്രീ ധർമ്മ സംഘം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്.
1929 ൽ സർക്കാർ അംഗീകാരം നേടിയ ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ വി.കൃഷ്ണൻകുട്ടി മേനോൻ ആയിരുന്നു.സ്ഥാപക മാനേജർ ആയിരുന്ന ശ്രീ ശങ്കരൻ കുഴിപ്പറമ്പിൽ സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹത്തിൻറെ മക്കളായ കെ.എസ്.രാജൻ (1959 - 1967) ,കെ.എസ്.മിത്രൻ (1967 - 2016) തുടങ്ങിയവരായിരുന്നു മാനേജർമാർ.
തൃശ്ശൂർ ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് മെഡിക്കൽ കോളേജിനോട് ചേർന്ന് അവണൂർ പഞ്ചായത്തിന്റെ കിഴക്കു ഭാഗത്തു 3 - ആം വാർഡിലാണ് തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വെളപ്പായ ശ്രീ ധർമ്മ സംഘം ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 60 സെന്റ് സ്ഥലത്തു 4 കെട്ടിടങ്ങളിലായി 12 ക്ലാസ്‌ മുറികൾ പ്രവർത്തിക്കുന്നു. 2 കമ്പ്യൂട്ടറുകളും, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. കളിക്കാനുള്ള ഉപകാരങ്ങളോട് കൂടി ചെറിയ കളി സ്ഥലവും സ്കൂളിനുണ്ട്.
സ്കൂൾ സ്ഥാപകന്റെ മകളായ ഡോ.കെ.എസ്.സുനീതി ആണ് ഇപ്പോഴത്തെ മാനേജർ. പ്രധാനാദ്ധ്യാപകയായ എം.എസ്.സുനില യുടെ നേതൃത്വത്തിലുള്ള ഒരുപിടി നല്ല അധ്യാപകരും മികച്ച ഒരു parent-teacher association ഉം സ്കൂളിന്റെ സുഗമമായ പ്രവർത്തനങ്ങളെ സഹായിക്കുന്നു.
വിദഗ്ധരായ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ അനവധി പേർ ഇന്ന് ഇന്ത്യയിലും വിദേശത്തും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്.

Popular Business in thrissur By 5ndspot

© 2024 5ndspot. All rights reserved.