Samskrithi Charitable Society

Samskrithi Charitable Society

756 19 Nonprofit Organization

9847821931 samskrithi.charity@gmail.com

PERIKAMANA ILLAM,PUTHUKKAD(VIA),THRISSUR,68, Thrissur, India - 680312

Is this your Business ? Claim this business

Reviews

Overall Rating
4

19 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Samskrithi Charitable Society in PERIKAMANA ILLAM,PUTHUKKAD(VIA),THRISSUR,68, Thrissur

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ വെറും നേരം പോക്കുകള്‍ക്കപ്പുറം എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം എന്ന്‍ facebookലെ “nammude illam” ഗ്രൂപ്പിലെ ഒരു പറ്റം ആളുകളുടെ തീരുമാനത്തില്‍ നിന്നാണ് “സംസ്കൃതി” എന്ന കൂട്ടായ്മ ജനിക്കുന്നത്.
ജീവിത സുഖങ്ങളുടെ പിന്നാലെയുള്ള ഓട്ടത്തിനിടക്ക് നമ്മുക്ക് നഷ്ടപ്പെട്ടു പോകുന്ന സഹജീവികളോടുള്ള അനുകമ്പയും സമൂഹത്തിനോടുള്ള പ്രതിബദ്ധയും തിരിച്ച് പിടിക്കാന്‍ ഒരു എളിയ ശ്രമം.“ലോക സമസ്താഃ സുഖിനോ ഭവന്തു” എന്ന്‍ പ്രാര്‍ത്ഥിച്ച ഒരു സംസ്ക്കാരത്തിന്‍റെ ഉറവ ഇനിയും വറ്റിപ്പോയിട്ടില്ലെന്നുള്ള ഒരു കൂട്ടിച്ചേര്‍ക്കല്‍,അതാണ്‌ “സംസ്കൃതി”.

2014 may 4നു ഗുരുവായൂര് വെച്ച് ചേര്‍ന്ന ഒരു യോഗത്തില്‍ വെച്ചാണ് സംസ്കൃതി എന്ന NPO ഔദ്യോഗികമായി രൂപികരിക്കപെടുകയും. "TCR/TC/410/2014" എന്ന reg Noല്‍ Charitable Society ആയി രജിസ്റ്റര്‍ ചെയ്ത് അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തത്.പ്രധാനമായും charity പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു പാതയാണ് സംസ്കൃതി തിരഞ്ഞെടുത്തിട്ടുള്ളത്.
blood donation camps,helping old age homes,special schools,hospitals and critically ill persons...തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവയില്‍ ചിലത് മാത്രം ആണ്...

ധനാഢ്യന്‍മാര്‍ ആയിട്ടോ,സമൂഹത്തിനു മുന്നില്‍ പുറംപ്പൂച്ച് പറയാനോ ആയിട്ടല്ല,ഇതിലുള്ളവര്‍ ഇങ്ങിനെയുള്ള പ്രവര്‍ത്തികള്‍ക്ക് ഇറങ്ങി തിരിച്ചത്. കരയുന്നവന്‍റെ കണ്ണീര്‍ ഒപ്പാനുള്ള ഒരു മനസ്സും,“പലതുള്ളി പെരുവെള്ളം” എന്ന വിശ്വാസവും മാത്രം ആയിരുന്നു പിന്‍ബലം.അത് വിജയം കാണുകയും ചെയ്തു എന്ന്‍ ഉറച്ച് വിശ്വസിക്കുന്നു. ചെയ്ത് തീര്‍ക്കാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടുതാനും.....
അതിനാല്‍ പ്രിയ സുഹൃത്തേ നിങ്ങളെയും സ്വാഗതം ചെയ്യുന്നു, സ്നേഹത്തിന്‍റെ സാന്ത്വനത്തിന്‍റെ ഉറവ വറ്റാത്ത ഒരു തണല്‍മരമായി സംസ്കൃതിയെ വളര്‍ത്തിയെടുക്കാനുള്ള മുന്നോട്ടുള്ള യാത്രയില്‍,ഞങ്ങളില്‍ ഒരാളായി
വരൂ....ഓരോ തുള്ളി കണ്ണുനീരും ഒരു ചെറു പുഞ്ചിരിയായി മാറ്റാനുള്ള ചാലകശക്തിയായി.

Popular Business in thrissur By 5ndspot

© 2024 FindSpot. All rights reserved.