Vadanappally വാടാനപ്പള്ളി

Vadanappally വാടാനപ്പള്ളി

22

lsgkerala.in/vatanapallypanchayat

Vadanappally, Thrissur, India - 680614

Is this your Business ? Claim this business

Reviews

Overall Rating
4

22 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Vadanappally വാടാനപ്പള്ളി in Vadanappally, Thrissur

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ തളിക്കുളം ബ്ലോക്കിലാണ് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വാടാനപ്പള്ളി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന ഈ പഞ്ചായത്തിന് 13.18 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വാടാനപ്പള്ളി പഞ്ചായത്തിന്റെ അതിരുകള്‍,കിഴക്കുഭാഗത്ത് കനോലി കനാലും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും തെക്കുഭാഗത്ത് തളിക്കുളം പഞ്ചായത്തും വടക്കുഭാഗത്ത് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുമാണ്.വാടാനപ്പള്ളി പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയായ അറബിക്കടലിന്റെ സമുദ്രനിരപ്പില്‍ നിന്നും അല്പം താഴെയായാണ് സമതലപ്രദേശമായ വാടാനപ്പള്ളി സ്ഥിതി ചെയ്യുന്നത്.
ഇന്നത്തെ നാഷണല്‍ ഹൈവേ 17 പണ്ട് ആല-ചേറ്റുവ റോഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ റോഡിന് സമാന്തരമായി പടിഞ്ഞാറുഭാഗത്ത് പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡും കിഴക്കുഭാഗത്ത് കിഴക്കെ ടിപ്പുസുല്‍ത്താന്‍ റോഡും ഉണ്ട്. ടിപ്പുവിന്റെ ചേറ്റുവ കോട്ടയും അവിടെ തങ്ങിക്കൊണ്ട് നടത്തിയ പടയോട്ടവും തിരിച്ചുവരവും ബന്ധപ്പെടുത്തിയാണ് ഈ രണ്ട് റോഡുകളും അറിയപ്പെടുന്നത്. റോഡ് ഗതാഗതം വികസിക്കുന്നതിനുമുമ്പ് വഞ്ചിമാര്‍ഗ്ഗമായിരുന്നു പ്രധാന യാത്രകളെല്ലാം നടത്തപ്പെട്ടിരുന്നത്.
പൊള്ളാച്ചി, കോയമ്പത്തൂര്‍ തൃശൂര്‍ തുടങ്ങിയ നഗരങ്ങളുടെ ഏറ്റവും അടുത്ത കടലോരമാണ് വാടാനപ്പള്ളി.

Popular Business in thrissur By 5ndspot

© 2024 FindSpot. All rights reserved.