CPM 12 BOOTH പരിയാരം

CPM 12 BOOTH പരിയാരം

166 4 Community Organization

, Pariyaram, India - 670502

Is this your Business ? Claim this business

Reviews

Overall Rating
5

4 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About CPM 12 BOOTH പരിയാരം in , Pariyaram

ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷനേതാവിനെ വിജയിപ്പിച്ച മണ്ഡലമാണ് കണ്ണൂർ. 1951ൽ കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥിയായ എ കെ ജിയെ വൻഭൂരിപക്ഷത്തോടെ പാർലമെന്റിലേക്കയച്ച മണ്ഡലമെന്ന പരിഗണന കണ്ണൂരിനെന്നും ലഭിച്ചു. ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പിൽ എ കെ ജി പ്രമുഖ കോൺഗ്രസ് നേതാവ് സി കെ ഗോവിന്ദൻ നായരെ 87,027 വോട്ടിനാണ് അടിയറവ് പറയിച്ചത്. എ കെ ജിയുടെ സഭയ്ക്കകത്തും പുറത്തുമുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്ന വിജയമാണ് അന്ന് കണ്ണൂർ സമ്മാനിച്ചത്.
57ൽ മണ്ഡലങ്ങളുടെ പുനർനിർണയത്തിൽ കണ്ണൂർ, തലശേരി മണ്ഡലത്തിന്റെ ഭാഗമായി. 1977ലെ പുനർനിർണയത്തിൽ വീണ്ടും കണ്ണൂർ മണ്ഡലം രൂപപ്പെട്ടു. 77ൽ സിപിഐയിലെ സി കെ ചന്ദ്രപ്പനാണ് കണ്ണൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 80ൽ കോൺഗ്രസിലെ കെ കുഞ്ഞമ്പുവും 84 മുതൽ 98 വരെ (തുടർച്ചയായി അഞ്ചുതവണ) കോൺഗ്രസിലെ മുല്ലപ്പളി രാമചന്ദ്രനും എംപിയായി. മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം ഓരോതവണയും കുറഞ്ഞുവന്നു. 98ലും 2004ലും സിപിഐ എമ്മിലെ എ പി അബ്ദുള്ളക്കുട്ടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അബ്ദുള്ളക്കുട്ടി പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറി.
2009ൽ വീണ്ടും മണ്ഡലം അതിർത്തികൾ നിർണയിച്ചു. അതിർത്തി മാറ്റത്തോടെ മണ്ഡലം ജില്ലയിൽമാത്രം ഒതുങ്ങി. വടക്കേ വയനാടിന്റെ ഭാഗം ഒഴിവാക്കുകയും പകരം കാസർകോട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന തളിപ്പറമ്പ് കണ്ണൂരിലേക്ക് വരികയുംചെയ്തു. മുമ്പ് കണ്ണൂരിന്റെ ഭാഗമായിരുന്ന കൂത്തുപറമ്പ്, വടകര മണ്ഡലത്തിലുമായി.
കണ്ണൂരിൽ ഇപ്പോൾ പേരാവൂർ, മട്ടന്നൂർ, ഇരിക്കൂർ, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, ധർമടം എന്നീ നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2009ൽ കോൺഗ്രസിലെ കെ സുധാകരനാണ് തെരഞ്ഞെടുക്കപ്പെട്ടത്. സുധാകരന് 4,32,878 വോട്ടും രാഗേഷിന് 3,89,727 വോട്ടും ലഭിച്ചു. ഭൂരിപക്ഷം 43,151. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മേധാവിത്വം നഷ്ടമായി. ഈ തെരഞ്ഞെടുപ്പിൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലായി 51,402 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫ് നേടി.
ഇത്തണ മണ്ഡലത്തിൽ 11,66,721 വോട്ടർമാരാണ് വിധിയെഴുതുന്നത്. ഇതിൽ 42521 പേർ പുതിയ വോട്ടർമാരാണ്. 2009ൽ 10,57,658 വോട്ടർമാരും 2004ൽ 10,86,025 വോട്ടർമാരുമാണുണ്ടായിരുന്നത്. ഇത്തവണ ഒരുലക്ഷത്തിലേറെ വോട്ടർമാരുടെ വർധനയുണ്ട്. വോട്ടുചേർക്കാൻ ഞായറാഴ്ചകൂടി അവസരമുണ്ടായതിനാൽ വോട്ടർമാരുടെ എണ്ണം ഇനിയും വർധിക്കും.
നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം: തളിപ്പറമ്പ്- 1,81,622, ഇരിക്കൂർ- 1,73,843, കണ്ണൂർ-1,48,415, അഴീക്കോട്-1,73,843, ധർമടം-1,69,125, മട്ടന്നൂർ- 1,68,199, പേരാവൂർ- 1,53,674.

Popular Business in pariyaram By 5ndspot

© 2024 5ndspot. All rights reserved.