Marathancode Church

Marathancode Church

974 8 Religious Organization

09633204330 vicar@marathancodechurch.com marathancodechurch.com

St Gregorious Orthodox Syrian Churh Marathamcode, Kunnamkulam, India - 680504

Is this your Business ? Claim this business

Reviews

Overall Rating
4

8 Reviews

5
0%
4
75%
3
13%
2
13%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Marathancode Church in St Gregorious Orthodox Syrian Churh Marathamcode, Kunnamkulam

തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തുനിന്നും 4 കി.മീ. അകലെയാണ് മരത്തംകോട് എന്ന ഗ്രാമം. മരങ്ങള്‍ ഇടതൂര്‍ന്ന് പ്രകൃതി ഭംഗി കോരിചൊരിഞ്ഞു നില്‍ക്കുന്ന ഈ പ്രദേശം ഇന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ പ്രശസ്തവും, പുരാണികവുമായ സെന്റ് ഗ്രീഗോറിയോസ് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലമാകയാല്‍ ധന്യമായിരിക്കുന്നു. മലങ്കരയുടെ പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ നാമധേയത്തില്‍ പണി കഴിപ്പിച്ചതും, പുത്തന്‍കാവ് കൊച്ചുതിരുമേനി കാലം ചെയ്തതുമായ ഈ പുണ്യ ദേവാലയം അനേകര്‍ക്ക് ആശ്വാസമേകുന്ന പുണ്യ തീര്‍ത്ഥാടനകേന്ദ്രവും കൂടിയാണ്.

ചരിത്രരേഖകളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 1890നു മുമ്പുള്ള കാലഘട്ടങ്ങളില്‍ ഇവിടെയുള്ള ക്രിസ്ത്യാനികള്‍ തള്ള പള്ളിയായ ആര്‍ത്താറ്റ് സെന്റ് മേരീസ് പള്ളിയെയാണ് അത്യാവശ്യ കാര്യങ്ങള്‍ക്കായി സമീപിച്ചിരുന്നത്. 1890-ല്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ആഗമനത്തോടു കൂടിയാണ് ഇവിടെ ഇടവക സജീവമായി തുടങ്ങുന്നത്. കുന്നംകുളവുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്ന പരുമല തിരുമേനി കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും സ്‌കൂളുകളും, പള്ളികളും, പള്ളികൂടങ്ങളും സ്ഥാപിക്കുന്നതില്‍ വളരെയധികം ശ്രദ്ധപതിപ്പിച്ചിരുന്നു. 1890 കാലയളവിലാണ് പരുമല കൊച്ചു തിരുമേനി മരത്തംകോട് വരികയും ഇവിടെ ഒരു പ്രൈമറി സ്‌കൂള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുകയും തുടര്‍ന്ന് അതിന് ഒരു സ്ഥലം കണ്ടെത്തുകയും കല്ലിടുകയും ചെയ്തത്. പിന്നീട് ഒരു ഓലഷെഡ് ഉണ്ടാക്കി, പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. ഇവിടെ സ്‌കൂള്‍ നടത്തുകയും ക്രിസ്ത്യാനികള്‍ ഒന്നിച്ചു കൂടി ആരാധന നടത്തുകയും ചെയ്തിരുന്നു. ആ സ്ഥാനത്തു തന്നെ (ഇന്ന് പള്ളി നില്‍ക്കുന്ന സ്ഥലത്ത്) ഓല ഷെഡില്‍ നടത്തിയിരുന്ന സ്‌കൂളില്‍ 1896-ല്‍ പരുമല തിരുമേനി ഒരു മേശയിട്ട് ആദ്യമായി വി.കുര്‍ബ്ബാന അര്‍പ്പിക്കുകയുണ്ടായി. പരിശുദ്ധ പരുമല തിരുമേനി പ്രസ്തുത കുര്‍ബ്ബാനയ്ക്കായി ഉപയോഗിച്ചതായ മേശ വളരെ ചരിത്ര പ്രാധാന്യമുള്ളതായി പറയപ്പെടുന്നു. (പരുമല തിരുമേനി കുന്നംകുളത്ത് ഗുരുവായൂര്‍ റോഡില്‍ സര്‍വ്വെ 159-ാം നമ്പര്‍ പറമ്പ് 1069 വൃശ്ചികം 3നു തീറ് വാങ്ങി അതില്‍ ഒരു കെട്ടിടം പണിയിച്ചു. ഈ കെട്ടിടത്തിന് സെഹിയോന്‍ ബംഗ്ലാവ് എന്നു പേരിട്ടു. പരിശുദ്ധനായ പരുമല തിരുമേനി വളരെക്കാലം ഇവിടെ താമസിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതിനോട് ചേര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ഇവിടെ വി. കുര്‍ബ്ബാനയ്ക്ക് ഉപയോഗിച്ചിരുന്ന മേശയാണ് പരുമല തിരുമേനി പരിശുദ്ധ കുര്‍ബ്ബാന ആദ്യമായി വി. കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ഉപയോഗിച്ചത് എന്ന വസ്തുത ചരിത്ര നിയോഗമാകുന്നു).

Popular Business in kunnamkulam By 5ndspot

© 2024 5ndspot. All rights reserved.