Vinayakapuran Sri Vigneswara Temple Kodungallur

Vinayakapuran Sri Vigneswara Temple Kodungallur

774 8 Religious Organization

0480-2809180

Vinayakapuram Vigneswara Temple, Kodungallur, India - 680664

Is this your Business ? Claim this business

Reviews

Overall Rating
4

8 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Vinayakapuran Sri Vigneswara Temple Kodungallur in Vinayakapuram Vigneswara Temple, Kodungallur

കേരളത്തിൽ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലുരില്ലുള്ള ക്ഷേത്രമാണ്‌ വിനായകപുരം വിഘ്നേശ്വര ക്ഷേത്രം.ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ബാല ഗണപതിയായാണ്‌ സങ്കല്പിച്ച് ആരാധിക്കപ്പെടുന്നത്.ക്ഷേത്രത്തിന്റെ നടത്തിപ്പും പ്രധാന ദിവസങ്ങളിലെ ചടങ്ങുകളും കൊടുങ്ങല്ലൂർ പട്ടാര്യ സമാജം നേരിട്ടാണ് നടത്തിവരുന്നത്.
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനായാണ് ഗണപതിയെ പറയുന്നത്. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം.എലിയാണ് അദ്ദേഹത്തിന്റെ വാഹനം.ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്.
മഹാ ഗണപതിയുടെ രൂപം ഓംകാരമായാണ് കണക്കാക്കുന്നത്. ഓംകാരത്തിന്റെ രൂപമായും ദേവതയായുമാണ് ഗണപതിയെ കണക്കാക്കുന്നത്. കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം.ഗാണപത്യന്മാർക്ക് ഗണപതി പൂർണ്ണ പരബ്രഹ്മ രൂപമാണ്. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്

അറിയപ്പെടുന്ന വിധങ്ങൾ :
ഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്,
1.ബാലഗണപതി: കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാബഴം, കരിബ് എന്നിവ ഭുമിയിലെ സബൽസമൃദ്ധിയെ സൂചിപ്പിക്കുന്നു. 2.തരുണഗണപതി: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്‌. എട്ടു കൈകളോടു കൂടിയ ഗണപതി.
3. ഭക്തിഗണപതി:പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാബഴം, നാളികേരം, പായസവും.
4.വീരഗണപതി: ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും അയുധങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടു നിൽക്കുന്നത്.
5.ശക്തിഗണപതി:4 കൈകളോടെ ഇരിക്കുന്ന രൂപത്തിലാണ്‌ ഈ ഗണപതി. 6.ദ്വിജഗണപതി:3ശിരസ്സോടുകൂടിയ ഗണപതിയാണ്. കൈകളിൽ ഓലയും, കൂജയും, ജപമണികളും.
7.സിദ്ധിഗണപതി:എല്ലാം നേടിയെടുത്ത ആത്മസംത്രിപ്തിയോടെ ഇരിക്കുന്ന ഗണപതി.
8.ഉച്ചിഷ്ട്ടഗണപതി:സംസ്കാരത്തിന്റെ കാവൽക്കാരനാണ് ഈ ഗണപതി.6കൈകളിൽ മാതളം,നീലത്താമര,ജപമാല,നെൽക്കതിർ. 9.വിഘ്നഗണപതി:എല്ലാം തടസ്സങ്ങളും നീക്കുന്ന ഗണപതി.
10.ക്ഷിപ്രഗണപതി: വളരെ വേഗം പ്രസാദിക്കുകയും അതുപോലെ തന്നെ കോപിഷ്ട്ടനാവുകയും ചെയ്യുന്ന ഗണപതിയാണ്.തുമ്പിക്കൈൽ ഒരു കുടം നിറയെ അമൂല്ആയിട്ടുള്ളതാണ്.
11.ഹെരംബഗണപതി:5 മുഖമുള്ളഗണപതി,വെളുത്ത നിറം,ബലഹീനതരുടെ രക്ഷകൻ എന്നാണ് ഈ ഗണപതി അറിയപ്പെടുന്നത്.ഒരു വലിയ സിംഹത്തിൻറെ മുകളിലാണ് സവാരി.
12.ലക്ഷ്മിഗണപതി: തുവെള്ള നിറമാണ് ഈ ഗണപതിക്ക്‌.കൈകളിൽ തത്ത,മാതളം.
13.മഹാഗണപതി:തൃക്കണ്ൺ ഉള്ള ഗണപതിയാണ് ഇതു.മാതളം.നീലത്താമര,നെൽക്കതിർ,എന്നിവ കൈകളിലേന്തിനിൽക്കുന്നു.
14.വിജയഗണപതി:എപ്പോഴും വിജയഭാവത്തോടെയുള്ള മുഖഭാവത്തോടെയാണ് ഈ ഗണപതി.
15.നൃത്തഗണപതി:നൃത്ത രൂപത്തിലാണ് ഈ ഗണപതി.നാലു കൈകളുള്ള ഈ ഗണപതിയുടെ വിരലുകളിൽ മോതിരവും.
16.ഉർധ്വഗണപതി: 6കൈകളിൽ നെൽക്കതിർ,താമര,കരിമ്പ്.
17.ഏകാക്ഷരഗണപതി:തൃക്കണ്ൺ ഉള്ള ഗണപതി താമരയുടെ ആകൃതിയിൽ മൂഷികന്റെപുറത്താണ് ഇരിക്കുന്നത്.
18.വരദ ഗണപതി: ഈ ഗണപതി കൈയിൽ തേനുമായി ഇരിക്കുന്നത്.
19.ത്രയാക്ഷരഗണപതി:ഈ ഗണപതി പൊട്ടിയ കൊമ്പും,തുമ്പിക്കൈയിൽ മോദകവും.
20.ക്ഷിപ്രഗണപതി:പെട്ടെന്നു പ്രസാദിക്കുന്ന ഗണപതി.
21.ഹരിന്ദ്രഗണപതി:ഒരു പീഠംത്തിൻറെ മുകളിൽ ഇരിക്കുന്ന രീതിയിൽ ആണ് ഈ ഗണപതി.
22.ഏകദന്തഗണപതി:ഈ ഗണപതി നീല നിറത്തോടുകൂടിയതാണ്.ലഡ്ഡു ആണ് പ്രസാദം.
23.സൃഷ്ടിഗണപതി":ഈ ഗണപതി ചുവന്ന നിറത്തോടുകൂടിയ ഉള്ളതാണ്.
24.ഉദ്ദണ്ടഗണപതി:ധർമത്തിനു വേണ്ടി പൊരുതുന്ന 10 കൈകളുള്ള ഗണപതി ആണ് ഇത്.
25.റിനമോചനഗണപതി:ഈ ഗണപതിയുടെ ഇഷ്ടപ്പെട്ട ഫലമാണ് റോസ്ആപ്പിൾ.
26.ധുണ്ടി ഗണപതി:കൈയ്യിൽ രുദ്രാക്ഷമാലയാണ് ഈ ഗണപതിക്ക്‌ ഉള്ളത്.
27.ദ്വിമുഖഗണപതി:രണ്ടുമുഖമുള്ള ഗണപതി, എല്ലാ ഭാഗത്തേക്കും കാണുന്ന രീതിയിൽ.
28.ത്രിമുഖഗണപതി:സ്വർണനിറത്തിലുള്ള താമരആണ് ഇരിപ്പിടം.
29.സിംഹഗണപതി:ഈ ഗണപതി ധീരതയെ സൂചിപ്പിക്കുന്നു.
30.യോഗഗണപതി:യോഗമുദ്രയിൽ ഇരിക്കുന്ന ഗണപതി ആണിത്.ധ്യാനനിമഗ്നനായി ആണ് ഈ ഗണപതി.
31.ദുർഗ്ഗഗണപതി:വിജയത്തിൻറെ പ്രതീകമാണ്‌ ഈ ഗണപതി.
32.സങ്കടഹരഗണപതി:എല്ലാം ദുഖവും ശമിപ്പിക്കുന്ന ഗണപതി ആണിത്.

പ്രാർത്ഥനാ ശ്ലോകങ്ങൾ:

"ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം"

ഓം "ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ" ഹിന്ദുമതാചാര പ്രകാരം ഏതൊരു സൽകർമം തുടങ്ങുനതിനു മുൻപ്‌ ആദ്യം ഗണപതിയെ ആണു സ്മരിക്കാറുള്ളത്.

Popular Business in kodungallur By 5ndspot

© 2024 FindSpot. All rights reserved.