Melparamb

Melparamb

934 6 City

news@melparamb.com www.melparamb.com

Melparamba, P O kalanad, kasaragod Dist., Kerala, India. Pin - 671317, Kasaragod, India - 671317

Is this your Business ? Claim this business

Reviews

Overall Rating
4

6 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Melparamb in Melparamba, P O kalanad, kasaragod Dist., Kerala, India. Pin - 671317, Kasaragod

സംസ്കാര സമ്പന്നവും പ്രൌഡമായൊരു ചരിത്രത്തിന്റെ പിന്‍ബലവുമുള്ള പ്രദേശമാണ് മേല്‍പ്പറമ്പും പരിസര പ്രദേശങ്ങളും.നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് മഹത് വ്യക്തികള്‍ നമ്മുക്ക് പിന്നില്‍ മണ്മറഞ്ഞു പോയിട്ടുണ്ട്.അവരുടെയൊക്കെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളുടെ നമകള്‍ ഇന്ന് അനുഭവിക്കുന്നുണ്ട്.ഒരുപാട് അഭിമാന മുഹ്ര്‍ത്തങ്ങളിലൂടെ നമ്മുടെ നാട് കടന്നു പോയിട്ടുണ്ട്,നാടിനു എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ കരസ്ഥമാക്കിയ വ്യക്തിത്വങ്ങളുമുണ്ട്.പക്ഷെ ,ഇവയൊന്നും സംരക്ഷിക്കപ്പെട്ടിട്ടില്ല,നമ്മുടെ നാടിന്റെ സമ്പൂര്‍ണ്ണ ചരിത്രം ഏതെങ്കിലും ഏടില്‍ രേഖപ്പെടുത്തി വെച്ചിട്ടില്ല.പക്ഷെ പല സംഭവങ്ങളും പഴമക്കാരുടെയും മറ്റും ഓര്‍മ്മകളിലൂടെ ഇന്ന് നമ്മുക്ക് ലഭ്യമാണ്.അതിനൊക്കെ ആതികാരിക സ്വഭാവം നല്‍കി സംരക്ഷിച്ചു വെക്കെണ്ടാതില്ലേ.......വേണം,നമ്മുക്ക് പിന്നില്‍ വരുന്ന തലമുറയ്ക്ക് വേണ്ടിയെങ്കിലും നമ്മളത് ചെയ്യണം.

സായാഹ്ന പത്രങ്ങളാലും കൈയ്യെഴുത്ത് പ്രതികളാലും മറ്റു കലാകായിക പ്രവര്‍ത്തനങ്ങളാലും സമ്പന്നമായൊരു കാലഘട്ടം മേല്‍പ്പറമ്പിനു ഉണ്ടായിരുന്നു.സാങ്കേതിക വിദ്യകള്‍ ഓരോ ദിവസവും പുതിയ പുതിയ കുതിപ്പുകള്‍ നടത്തുകയും യുവതലമുറയ്ക്കൊപ്പം പഴയതലമുറയും ആ മാറ്റങ്ങള്‍ ഒക്കെയും കണ്ണുംപൂട്ടി ഇരുക്കെയ്യും നീട്ടി സ്വീകരിച്ചപ്പോള്‍നമ്മുക്ക് നഷ്ടപ്പെട്ട് പോയത് നമ്മുടെ സര്‍ഗാത്മകമായ കഴിവുകളാണ്.ഈ അതിവേഗയുഗത്തില്‍ ഒന്നിനും സമയം തികയാതെ,ഒന്നിലും മനസുറക്കാതെ എന്താണ് എന്നറിയാത്ത എന്തിനോ വേണ്ടി പറക്കംപായുന്നതിടയ്ക്ക് ഗൗരവമായ വായനയ്ക്കോ എന്തെങ്കിലും കുത്തികുറിക്കാനോ വേണ്ടി മെനകെടാന്‍ നമ്മുക്ക് മനസില്ല.കഴിവുള്ളവര്‍ വേണ്ടത്ര ശ്രദ്ധയും പ്രോത്സാഹനവും ലഭിക്കാതെ ഒതുങ്ങി കൂടുന്നു.എന്തെങ്കിലും ചെയ്യണമെന്നുള്ളവര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കുന്നില്ല.ഇങ്ങനെയുല്ലവരെയൊക്കെ കണ്ടെത്തി അരങ്ങത്തേക്ക് കൊണ്ട് വരേണ്ടെതുണ്ട്.നമ്മുക്ക് പിന്നില്‍ കഴിഞ്ഞു പോയവരില്‍ ഒരുപാട് ഇത്തരം ഏതെങ്കിലും മേഖലയില്‍ കഴിവ്‌ തെളിയിച്ചവരായുണ്ട്.തങ്ങളുടെ ജീവിതം കൊണ്ട് നാടിനു മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചവരുണ്ട്.അതൊക്കെ ഈ തലമുറക്ക്‌ അറിയുകയും വരും തലമുറകള്‍ക്കായി സൂക്ഷിച്ചു വെക്കേണ്ടതുമുണ്ട്.വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ തികച്ചും ഗ്രാമീണ പ്രദേശമായിരുന്ന മേല്‍പ്പറമ്പില്‍ ജനിച്ചു ,പഠിച്ച് പിന്നീട് പ്രഗല്ഭാരായി തീര്‍ന്ന ഒരുപാട് പേരുണ്ട്.അവരോയൊക്കെ നമ്മളും നമ്മുക്ക് ശേഷം വരുന്നവരും അറിയണം.അതൊക്കെ പറഞ്ഞു കൊടുക്കാന്‍ ആരെങ്കിലും വേണം.അവയൊക്കെ സൂക്ഷിച്ചു വെക്കാന്‍ പൊതുവായൊരു സ്ഥലം വേണം.അതാണ്‌ ഈ വെബ്‌സൈറ്റ്ന്റെ ഉദ്ദേശം.ഇത് ഒരു വിജയമായി തീരണമെങ്കില്‍ നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഞങ്ങള്‍ക്ക്‌ ആവിശ്യമാണ്.നാടിനെ കുറിച്ചുള്ള നിങ്ങളുടെ അറിവുകള്‍ ഞങ്ങളുമായി പങ്ക് വെക്കുക.

നാടിനു എന്നും അഭിമാനിക്കാവുന്ന ഒരു സംരംഭാമായി ഇതിനെ മാറ്റിയെടുക്കാന്‍ നമ്മുക്കൊരോരുത്തര്‍ക്കും ശ്രമിക്കാം.നന്മ കൊണ്ടും,സംസ്കാരം കൊണ്ടും,സമാധാനപരമായ സഹവര്‍ത്തിത്വം കൊണ്ടും നല്ലൊരു നാടിനെ വാര്‍ത്തെടുക്കാന്‍ നമ്മുക്ക് കൂട്ടായി പ്രയത്നിക്കാം.


Send Your Articles To:

articles@melparamb.com


Send Your Photos To:

photos@melparamb.com

Send Your Videos To:

video@melparamb.com

(നിങ്ങള്‍ സ്വന്തമായി നിര്മിച്ചതോ, മേല്‍പ്പ രമ്പും പരിസര പ്രദേശവുമായി ബന്ധപ്പെട്ടതോ ആയ വീഡിയോ YouTube ല്‍ അപ്‌ലോഡ്‌ ചെയ്ത ശേഷം അതിന്റെ ലിങ്ക് നല്‍കുക. )

For Advertisement in Melparamb.com:

sales@melparamb.com

Popular Business in kasaragod By 5ndspot

© 2024 FindSpot. All rights reserved.