Attingal Karate Team

Attingal Karate Team

2582 40 Stadium, Arena & Sports Venue

9526412121 sambath.attingal@gmail.com

SWASTHIYA FITNESS SPACE, KNS Bakery, NEAR Private Bus Stand, NH-47, Attingal, Chirayinkeezhu, Kerala 695101, Attingal, India - 695101

Is this your Business ? Claim this business

Reviews

Overall Rating
5

40 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Attingal Karate Team in SWASTHIYA FITNESS SPACE, KNS Bakery, NEAR Private Bus Stand, NH-47, Attingal, Chirayinkeezhu, Kerala 695101, Attingal

ആറ്റിങ്ങൽ കരാട്ടെ ടീം: ചാമ്പ്യൻമാരെ സൃഷ്ടിക്കുന്നു...
=========================
ആമുഖം...
ഇന്ന് കേരളത്തിലെ കരാട്ടെ കായിക രംഗത്ത് പ്രകടന ശേക്ഷി കൊണ്ട് ഏവരുടേയും ശ്രദ്ധ നേടികൊണ്ടിരിക്കുന്ന കരാട്ടെ ടീമാണ് ആറ്റിങ്ങൽ കരാട്ടെ ടീം. ഇന്ത്യൻ കരാട്ടെ രംഗത്തെ പ്രമുഖ സ്കൂളായ അലൻ തിലക് കരാട്ടെ സ്കൂളിലെ കരാട്ടെ പരിശീലകനായ സമ്പത്ത് വി 2008 ൽ ആറ്റിങ്ങൽ ചന്ത റോഡിൽ തുടങ്ങിയ സ്പേസ് കരാട്ടെ സ്കൂൾ ആണ് ആറ്റിങ്ങൽ കരാട്ടെ ടീമായി മാറിയത്. 2013 ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം കെ.എൻ.എസ്സ് എന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ അഭ്യൂദയകാംഷികളായ കൂട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച സ്വസ്തിയ ഫിറ്റ്നസ് സ്പേസിലേക്ക് ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ ഓഫീസ് മാറ്റുകയും ചെയ്തു. സിന്തറ്റിക് പ്രതലം ഉൾപ്പടെ ആധുനിക പരിശീലന സൗകര്യങ്ങളുള്ള സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസ് ആണ് ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ പ്രധാന ഡോജോ. കഴിഞ്ഞ ഏഴ് വർഷത്തെ പ്രവർത്തനം കൊണ്ട് 17-ാം ളം പ്രാദേശിക കേന്ദ്രങ്ങൾ തുറക്കാനും 18-ാം ളം വിദ്യാലയങ്ങളിൽ കരാട്ടെ പരിശീലനം ആരംഭിക്കാനും നിരവധി സ്കൂളുകളിലും പ്രസ്ഥാനങ്ങളിലും സ്വയരക്ഷയെ ക്കുറിച്ച് ബോധ വൽക്കരണം നൽകാനും കഴിഞ്ഞിട്ടുണ്ട്. ഇതു വഴി രണ്ടായിരത്തിലതികം പേർക്ക് കരാട്ടെ കൊണ്ടുള്ള പ്രയോജനങ്ങൾ എത്തിക്കാൻ ആറ്റിങ്ങൽ കരാട്ടെ ടീമിന് കഴിയുന്നുണ്ട്. കരാട്ടെ പരിശീലനത്തിലൂടെ ആത്മവിശ്വാസവും ആത്മ നീയന്ത്രണവും അച്ചടക്കവും വളർത്തി മികച്ച വ്യക്തികളെ വാർത്തെടുക്കുന്നതിനു പുറമേ മികച്ച കരാട്ടെ താരങ്ങളേയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ കരാട്ടെ ടീമിന് മികവ് നൽകുന്നത് കരാട്ടെയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളും അതിനനുസരിച്ച് അനുസ്യൂതം നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണവുമാണ്. നിലവിൽ കരാട്ടെ മത്സര രംഗത്ത് കേരള സംസ്ഥാന ടീമിലേക്ക് കുറെ താരങ്ങളെ സംഭാവന ചെയ്യാൻ ആറ്റിങ്ങൽ കരാട്ടെ ടീമിന് കഴിഞ്ഞിട്ടുണ്ട്. വരും വർഷങ്ങളിൽ ദേശീയ ടീമിൽ ഇടം നേടാൻ കഴിയുന്ന കരാട്ടെ താരങ്ങളെ ആറ്റിങ്ങലിൽ നിന്നും വാർത്തെടുക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതുപോലെ കായിക ശേഷി യുള്ള കൂടുതൽ കുട്ടികളെ കണ്ടെത്താനും കരാട്ടെയുടെ ഗുണങ്ങൾ കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി "കരാട്ടെ അറ്റ് സ്കൂൾ"എന്നൊരു പദ്ധതിക്കു തന്നെ രൂപം കൊടുത്തിട്ടുണ്ട്. ഇവ പ്രയോജനപ്പെടുത്താൻ താല്പര്യം ഉള്ള വിദ്യാലയങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും ഞങ്ങളെ സമീപിക്കുക.
ഫോൺ: 9846896840, 9526412121
Email: attingalkarateteam@gmail.com

പാഠ്യ ശൈലി-----
ആയോധന കലയുടെ പ്രഥമ ധർമ്മം ആത്മരക്ഷയാണ്. ആക്രമണം, പ്രതിരോധം, പ്രത്യാക്രമണം എന്നിവയാണ് ഇതിനായി ആയോധന കലകൾ മുന്നോട്ട് വയ്ക്കുന്ന മാർഗ്ഗങ്ങൾ. ആക്രമണമെന്നാൽ, ഒരു വ്യക്തിയുടെ സ്പേസി(Space)ലേക്ക് അയാളുടെ അനുവാദമില്ലാതെ (പ്രത്യേകിച്ചും അയാളെ ക്ഷതമേൽപ്പിക്കണമെന്ന ലക്ഷ്യത്തോടെ) ഉള്ള കടന്നു കയറ്റമാണെന്നു പറയാം. ആ കടന്നുകയറ്റത്തിനെതിരെയുള്ള പ്രതികരണമാണ് പ്രതിരോധവും പ്രത്യാക്രമണവും. ഇങ്ങനെ നോക്കുമ്പോൾ, ആക്രമണമായാലും, പ്രതിരോധ മായാലും, പ്രത്യാക്രമണമായാലും ഒരാൾ ചെയ്യുന്നത് അയാളുടെ ശരീരത്തെ സ്പേസിൽ അർത്ഥവത്തായി വിന്യസിക്കുകയും പുനർവിന്യസിക്കുകയും ആണെന്ന് പറയാം. എന്നാൽ ഒരാളിന്റെ ശാരീരിക ബോധം ഉയർന്നതാണെങ്കിൽ മാത്രമേ അയാൾക്ക് ഇപ്രകാരം പിഴവു കൂടാതെ ചെയ്യാനാകു.
അത് പോലെ തന്നെ ഒരു വ്യക്തിക്ക് ഭയം എത്രമാത്രമുണ്ടോ അത്രയ്ക്ക് ആക്രമണ മനോഭാവവുമുണ്ടായിരിക്കും. അതുപോലെ തന്നെ, അയാളിന്റെ ഭയത്തിന്റെ തോതനുസരിച്ചാണ് അയാൾ ആക്രമണത്തിനു വിധേയനാകുന്നതും. ഒരാളുടെ ശരീരിക-മാനസിക - സാമൂഹിക ഇണങ്ങിച്ചേരൽ കുറയുമ്പോഴാണ് അയാളുടെ ഭയം കൂടുന്നത്. മറിച്ച് പറഞ്ഞതാൽ, ഒരാളുടെ ശാരീരിക-മാനസിക-സാമൂഹിക സമരഞ്ജനം കൂടുമ്പോൾ അയാളുടെ ഭയം കുറയുന്നു. അഥവാ ധൈര്യവും മന സ്ഥൈര്യവും വർദ്ധിക്കുന്നു. ശരിയായ ധൈര്യമുള്ളയാളിന് പലപ്പോഴും മറ്റുള്ളവരോട് അകമഴിഞ്ഞ് ക്ഷമിക്കുവാനും കഴിയുന്നു. കാരണം, മാനസികമായി ശക്തനായവനു മാത്രമേ ക്ഷമിക്കുവാൻ കഴിയൂ. അശക്തന് മറ്റു നിർവാഹമില്ലാത്തതിനാൽ, മനസ്സില്ലാ മനസ്സോടെ, സഹിക്കുവാനേ കഴിയൂ. ഉള്ളുതുറന്നു ക്ഷമിക്കുവാനാകില്ല.
ആയോധന കലകളിലേയ്ക്ക് പര പ്രേരണ കൂടാതെ ആകൃഷ്ടരാകുന്നവരിൽ സിംഹ ഭാഗത്തിനും ആന്തരികമായ കരുത്തും ആത്മവിശ്വാസവും കുറവാണെന്നാണ് പൊതുവേ കണ്ടു വരുന്നത്. ആയതിനാൽ അയാളിൽ ഭയവും ആക്രമണ വാസനയും കൂടുതലായിരിക്കും. പാരമ്പര്യ രീതിയിലുള്ള പരിശീലനം അവരിലെ ആക്രമണവാസനയെ പ്രോത്സാഹിപ്പിക്കുന്നതായാണ് കണ്ടു വരുന്നത്.
എന്നാൽ, ശരിയായ പഠന-പരിശീലന പദ്ധതിയിലൂടെ ഇത്തരക്കാരുടെ ശാരീരികമായ ഇണങ്ങിച്ചേരലും, വഴക്കവും, പ്രവർത്തന ശേക്ഷിയും, കരുത്തും വർദ്ധിപ്പിക്കാനായാൽ, അയാളിലെ ഭയം കുറയുകയും തന്നിമിത്തം ആക്രമവാസന കുറഞ്ഞ് ആത്മവിശ്വാസം വളരുകയും ചെയ്യും. ശരിയായ പരിശീലനം, അയാൾക്ക് തന്റെ ബോധ പ്രക്രിയകളെ തനിക്ക് സ്വയം നിയന്ത്രിക്കാനാകും എന്ന ഉത്തമ ബോധ്യവും ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് തനിക്ക് എന്തും പഠിക്കാനും മനസ്സിലാക്കാനും ശേക്ഷിയുണ്ടെന്നുള്ള ബോധ്യത്തിൽ അയാളെ കൊണ്ടുചെന്നെത്തിക്കുന്നു. ഇങ്ങനെ ചുറ്റുപാടിനെ നിയന്ത്രിച്ച് തന്റെ ജീവിതം ധന്യമാക്കാൻ തനിക്കും കഴിയും എന്ന വിശ്വാസം അയാളിൽ ദൃഡമാകുന്നു. തൽഫലമായി അയാളുടെ സാമൂഹ്യ ബന്ധങ്ങൾ മെച്ചപ്പെടുകയും ആത് ധൈര്യം, മനസ്ഥൈര്യം എന്നിവ വികസിക്കുകയും ചെയ്യുന്നതോടൊപ്പം സമഗ്രമായ വ്യക്തി വികാസത്തിനുള്ള അടിത്തറ പാകുകയും ചെയ്യുന്നു.
അതായത് ശാരീരികവും മാനസികവുമായി താൻ കരുത്തനാണെന്ന് സ്വയം ബോധ്യപ്പെട്ടവൻ മറ്റുള്ളവരെ ആക്രമിക്കാനും കോപ്പ കൂട്ടുകയില്ല. അതുപോലെ, ആക്രമണ ഭാവം ഉളളിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞു പോയവനെ മറ്റുള്ളവരും ആക്രമിക്കില്ല. ഈ ആയോധന തത്വം മുന്നോട്ടുവയ്ക്കുന്ന 'ഉച്ചൂ കായി' യുടെ പാഠ്യ പദ്ധതിക്കനുസരിച്ചാണ് ആറ്റിങ്ങൽ കരാട്ടെ ടീം ആയോധന കലാ പരിശീലനം നടത്തുന്നത്. "സ്വയം ജയിക്കലാ ണ് അന്യരെ ജയിക്കുന്നതിലും ശ്രേഷ്ഠം" എന്നതാണ് ഉച്ചു കായി മുന്നോട്ട് വയ്ക്കുന്ന പുതിയ ആത്മരക്ഷാ മന്ത്രം. ഇതിനായി
പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള മനശാസ്ത്രതത്വങ്ങളും ആയോധ കലയുടെ അടിസ്ഥാന തത്വങ്ങളും സമന്വയിപ്പിച്ചു കൊണ്ട് ആറ്റിങ്ങൽ കരാട്ടെ ടീം തന്നെ വികസിപ്പിച്ചെടുത്ത ആയോധപഠന രീതിയാണ് ഉച്ചൂകായി മുന്നോട്ട് വയ്ക്കുന്നത്. പരമ്പരാഗതമായ ആയോധന കലാ പഠന പരിശീലന രീതികൾ, കാലഹരണപ്പെട്ട ആശയമായ ആക്രമണ - പ്രതിരോധ - _ പ്രത്യാക്രമണങ്ങളിൽ ഊന്നുന്നവയാണ്. അത് ആത് പൊതുവേ ഭയം വളർത്തുന്നതിന് സഹായകമായതുകൊണ്ടു തന്നെ, അത് ആത്മരക്ഷയോ മാനസിക- സാമൂഹിക പക്വതയോ നേടാൻ വ്യക്തിയെ സഹായിക്കുകയില്ലെന്ന് മാത്രവുമല്ല മിക്കപ്പെഴും വ്യക്തി വികാസത്തിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ആറ്റിങ്ങൽ കരാട്ടെ ടീം ഉച്ചൂക്കായിയുടെ വീഷണങ്ങൾ പാലിച്ചുകൊണ്ടുള്ള ആയോധന കലാ പഠന രീതിയാണ് അനുവർത്തിക്കുന്നത്. വ്യായാമം, സ്വയരക്ഷ, WKF മത്സര നീയമങ്ങൾ അനുസരിച്ചുള്ള കായിക കരാട്ടെ എന്നിങ്ങനെ വിവിധ രീതികളിൽ ഊന്നിയുള്ള സിലബസുകൾ ആറ്റിങ്ങൽ കരാട്ടെ ടീമിനുണ്ട്.

മുഖ്യ പരിശീലകൻ
സമ്പത്ത് വി------
കഴിഞ്ഞ 22 വർഷമായി കരാട്ടെ രംഗത്ത് പ്രവർത്തിക്കുന്ന ഷിഹാൻ സമ്പത്ത് വി അലൻ തിലക് കരാട്ടെ സ്കൂളിൽ നിന്നും ബ്ലാക്ക് ബെൽറ്റ് 6 ഡിഗ്രി നേടിയിട്ടുള്ള ആളും അതുപോലെ കരാട്ടെയുടെ ദേശീയ സംഘടനയായ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ (KAI) യിൽ നിന്നും ബ്ലാക്ക് ബെൽറ്റ് 6 ഡിഗ്രി, അംഗീകൃത പരിശീലക ലൈസൻസ്, കത്ത, കുമിത്തെ ദേശീയ ജഡ്ജ് ലൈസൻസ് എന്നിവയും നേടിയിട്ടുള്ള ആളാണ്.

മറ്റ് പരിശീലകർ------
1. സുധീർ എസ്
3 മാം ഡിഗ്രി ബ്ലാക്ക് ബൽറ്റ്,
മുൻ കേരളാ ടീം അംഗം
2. വിഷ്ണു .ബി
ബ്ലാക്ക് ബൽറ്റ്,
മുൻ കേരളാ ടീം അംഗം 2014
3. അമൽ അശോക്
ബ്ലാക്ക് ബൽറ്റ്, കേരളാ ടീം
അംഗം 2014, 2015, 2017
4. രംഗൻ ആർ. കെ.
ബ്ലാക്ക് ബൽറ്റ്, കേരളാ ടീം
അംഗം 2014, 2015, 2016 & KERALA TEAM CAPTAIN 2017.
5. അഖിൽ എം
ബ്ലാക്ക് ബൽറ്റ്,
ജില്ലാ ടീം അംഗം 2014
6. ഷാജു എസ്
ബ്ലാക്ക് ബെൽറ്റ്,
ജില്ലാ ടീം അംഗം 2014
7. സ്വാതി കൃഷ്ണൻ
ബ്ബാക്ക് ബൽറ്റ്,
ജില്ലാ ടീം അംഗം 2014, 2016 & 2017,കേരളാ ടീം
അംഗം 2016.
8. അക്ഷയ് എ.എസ്
ബ്ലാക്ക് ബൽറ്റ്,
ജില്ലാ ടീം അംഗം2014 & 2016

പഠന പ്രവർത്തനങ്ങൾ-----
1. കരാട്ടെ പരിശീലന രീതികൾ.
(മൂന്ന് തരത്തിലുള്ള പരിശീലന സമീപനങ്ങൾ ആറ്റിങ്ങൽ കരാട്ടെ ട്ടീമിന്റേതായുണ്ട്)
(a) ശാരീരിക-മാനസിക ഐക്യം വളർത്തുന്ന വ്യായാമം എന്ന നിലയിൽ ഉള്ള കരാട്ടെ പരിശീലന പരിപാടി.
(b) സ്വയരക്ഷാ തന്ത്രം എന്ന നിലയിലുള്ള കരാട്ടെ പരിശീലന പരിപാടി.
(c) WKF മത്സര നീയമങ്ങൾ അനുസരിച്ചുള്ള കരാട്ടെ കായിക പരിശീലന പരിപാടി.
2. കരാട്ടെ അധ്യാപക പരിശീലന പരിപാടി.
3. WKF മത്സര നീയമങ്ങൾ അനുസരിച്ച് റഫറി / ജഡ്ജ് ശേക്ഷികൾ വികസിപ്പിക്കുന്നതിനുള്ള പരിശീലനം.
4. കരാട്ടെ ക്യാമ്പുകൾ, മത്സരങ്ങൾ തുടങ്ങിയവയുടെ സംഘാടന പരിശീലനം.

HOMBU DOJO: SWASTHIYA FITNESS SPACE, KNS BUILDING, NEAR PRIVATE BUS STAND, ATTINGAL. #DAILY MORNING & EVENING BATCHES.
MAIN LOCAL CENTRES:
1. AMRITAGAMAYA, NEAR BHS, ATTINGAL.
2. THENNOOR DEVASWAM KALASAMITI, THACHOORKUNNU.
3. SNDP HALL, OORUPOIKA.
4. ROTARY HALL, ATTINGAL ROAD, VENJARAMOODU.
5. MUDIPURA DEVI SHETRAM AUDITORIUM, THUMBODU, KALLARA.
6. CHALLENGE ARTS, POIKAVILA, NAGAROOR.
7. KADAVILA.
8. NSS KARAYOGAM HALL, VEYILOOR, KALLAMBALAM.
9. NAVAKERALAM ARTS & SPORTS CLUB, NEERUVILA, MANABOOR.
10. SREE NJANODHAYASANGHAM GRANDHASALA, PERETTIL, VARKALA.
11. KOWSTHUFAM BUILDING, CHENNANCODU.
12. AKSHARA ARTS & SPORTS CLUB, GANAPATHYPURAM, VALIYAKATTAKKAL, VENJARAMOODU.
13. ADITHYA DAY CARE, AYROOR, VARKALA.
14. NEAR DIYA LAB, HOSPITAL JN, CHIRAYINKEEZHU.

MAIN SCHOOLS-----
1. MOTHER INDIA INTERNATIONAL PUBLIC SCHOOL, KEEZHATTINGAL.
2. AMRITA MODEL SCHOOL, THACHOOR KUNNU, ATTINGAL.
3. MOTHER THERESSA MEMMORIAL PUBLIC SCHOOL, KEEZHATTINGAL.
4. BV UPS KEEZHATTINGAL.
5. MGM UP SCHOOL, EDAKKODU.
6. BPM SCHOOL, KARAMOODU.
7. KTCT SCHOOL, KADUVAPALLY, KALLAMBALAM.
8. SREE AUROBINDO PUBLIC SCHOOL, KALLAMBALAM.
9. MOTHER INDIA PUBLIC SCHOOL, KALLARA.
10. SREE SARASWATHY VIDYANIKETHAN, CHEMMARATHUMUKKU.


പ്രമുഖ താരങ്ങൾ-----
1. RANGAN R K
2. AMAL ASOK A H
3. SOORAJ S
4. AVANEE SUNIL
5. NIDHIN S LAL
6. SWATHY KRISHNAN K S
7. ABHINANDA D AJAY
8. AKSHAY A S
9. AAVANI A
10. RAHUL D
11. VISHNU B
12. KRISHNA PRASAD M R
13. AKHIL M
14. JYOTHISHA J S
15. KEERTHI DETH
16. LEKSHMI NANDA
17. DEVASOORYA
18. SOORAJ
19. ARJUN J S

ചുരുക്കം-----
വിദ്യ പകരുക എന്നത് ദീപം ജ്വലിപ്പിക്കുന്നത് പോലെയാണ്. ജ്വലിക്കാനുള്ളത് ഉള്ളിലുള്ളതിനെ മാത്രമേ ജ്വലിപ്പിക്കാൻ കഴിയൂ. കരാട്ടെ എന്ന വിദ്യ ജ്വലിക്കാൻ വേണ്ടത് ഉള്ളിലുള്ളവർക്കെല്ലാം ജ്വലിക്കാനുള്ള പശ്ചാത്തലം ഒരുക്കുന്നതിന് ഏറ്റവും പ്രാധാന്യം നൽകുന്ന ആറ്റിങ്ങൽ കരാട്ടെ ടീം കൂട്ടായ പുരോഗതി ലക്ഷ്യമിടുന്നു. കരാട്ടെ കായിക താരം, പരിശീലകൻ, റഫറി / ജഡ്ജ്, കരാട്ടെ പരിപാടികളുടെ സംഘാടകൻ എന്നിങ്ങനെ ഏത് നിലയിലും പുരോഗമിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ ഭാഗമായി തനിക്കും സമൂഹത്തിനും ഉന്നതി ഉണ്ടാകുന്നതിനു വേണ്ടി പ്രവർത്തിക്കാവുന്നതാണ്. മികച്ച വ്യക്തികളേയും മികച്ച കരാട്ടെ താരങ്ങളേയും വാർത്തെടുക്കുന്ന ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വ്യക്തികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പ്രസ്ഥാനങ്ങളേയും സ്വാഗതം ചെയ്യുന്നു.
വിളിക്കൂ...
9846896840, 9526412121
Email: attingalkarateteam @gmail.com
Visit: www.facebook.com/attingalkarateteam

Popular Business in attingal By 5ndspot

© 2024 FindSpot. All rights reserved.